ജൂൺ ആദ്യ ആഴ്ചയിൽ എയർ കാനഡ റദ്ദാക്കിയത് 360 ഓളം ഫ്ലൈറ്റുകൾ 

By: 600007 On: Jun 10, 2022, 5:33 PM

ജൂൺ ആദ്യവാരം ടൊറന്റോ പിയേഴ്സൺ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നുള്ള എയർ കാനഡയുടെ 10 ശതമാനം സർവീസുകളും റദ്ദാക്കിയതായി ഏവിയേഷൻ ഡാറ്റാകമ്പനിയായ സിറിയം റിപ്പോർട്ട്‌ ചെയ്തു. ജൂൺ 1 നും 7 നും ഇടയിൽ ഡിപ്പാർച്ചറും അറൈവലുമായി ഏകദേശം 360 വിമാനങ്ങളാണ് എയർ കാനഡ റദ്ദാക്കിയത്.

കാലതാമസങ്ങളുടെയും റദ്ദാക്കലുകൾക്കും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നിരന്തരം വിമർശനം നേരിടു ന്ന എയർപോർട്ടാണ് ടൊറന്റോ പിയേഴ്സൺ എയർപോർട്ട്. ജീവനക്കാരുടെ കുറവ്, സെക്യൂരിറ്റി, കസ്റ്റംസ് എന്നിവയ്ക്ക് കൂടുതൽ സമയം എടുക്കുന്നത്, ആവർത്തിച്ചുള്ള എയർ ട്രാഫിക് നിയന്ത്രണങ്ങൾ എന്നിവ മൂലം എയർലൈനിന്റെയും എയർപോർട്ടിലെയും പ്രവർത്തനങ്ങളിൽ താമസം നേരിടുന്നതായി എയർ കാനഡയുടെ വക്താവ് പീറ്റർ ഫിറ്റ്‌സ്‌പാട്രിക് പറയുന്നു.  

പിയേഴ്‌സൺ എയർപോർട്ടിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി കൂടുതൽ സഹായവും പിന്തുണയും നൽകുമെന്ന് ഫെഡറൽ ഗതാഗത മന്ത്രി ഒമർ അൽഗബ്ര അറിയിച്ചു.