യു.എസ്സിലെ ബഡ്ജറ്റ് എയർലൈനായ ജെറ്റ്ബ്ലൂ കാനഡയിലേക്ക് സർവീസ് ആരംഭിച്ചു. ന്യൂയോർക്കിലെ ജെ.എഫ്.കെ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് വാൻകൂവറിലേക്കാണ് ആദ്യ സർവീസ് ആരംഭിച്ചത് . ഒരു വർഷം മുമ്പ് പുതിയ റൂട്ട് പ്രഖ്യാപിച്ച ജെറ്റ്ബ്ലൂ, ജെ.എഫ്.കെ യിൽ നിന്ന് പടിഞ്ഞാറൻ കാനഡയിലേക്ക് നോൺ-സ്റ്റോപ്പ് സർവീസ് നടത്തുന്ന ഏക ബഡ്ജറ്റ് എയർലൈൻ ആണ്. 24 ഓളം രാജ്യങ്ങളിലായി 30 ലധികം ഇന്റർനാഷണൽ ഡെസ്റ്റിനേഷനുകളിൽ ജെറ്റ്ബ്ലൂ സർവീസ് നടത്തുന്നുണ്ട്.