പാൻ ഇന്ത്യ സിനിമ ചെയ്യാൻ കെജിഎഫ് നിർമ്മാതാക്കൾക്കൊപ്പം പൃഥ്വിരാജ്.

By: 600006 On: Jun 10, 2022, 5:02 PM

നടൻ എന്ന നിലയ്ക്ക് പുറമെ മലയാളത്തിലെ മുൻനിര സംവിധായകരിൽ ഒരാൾ എന്ന അംഗീകാരവും പൃഥ്വിരാജിനുണ്ട്. എന്നാൽ ഇപ്പോൾ പൃഥ്വിരാജിനെ തേടിയെത്തിയിരിക്കുന്നത് കെജിഎഫ്-ന്റെ നിർമാതാക്കളായ ഹോംബാലെ ഫിലിംസ് ആണ്. ഹോംബാലെ ഫിലിംസിന്റെ അടുത്ത ചിത്രം സംവിധാനം ചെയ്യുന്നത് പൃഥ്വിരാജ് ആണ്. ടൈസൺ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് മുരളി ഗോപിയാണ്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണ് ടൈസൺ. 

മലയാളത്തിന് പുറമേ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലായി പാൻ ഇന്ത്യൻ ചിത്രമായായിരിക്കും ടൈസൺ എത്തുക.

പൃഥ്വിരാജിന്റെ കുറിപ്പ് വായിക്കാം :

എന്റെ നാലാമത്തെ സംവിധാനസംരംഭം. എമ്പുരാന് ശേഷമുള്ള അടുത്ത ചിത്രം. സഹോദരനും സുഹൃത്തുമായ മുരളി ഗോപിക്കൊപ്പം വീണ്ടും. ഇത്തവണ വലിപ്പമേറും. ഞങ്ങളുടെ വീക്ഷണത്തെ പിന്തുണയ്ക്കാൻ ഇന്ത്യൻ സിനിമയിലെ വമ്പൻ നിർമാതാക്കളായ ഹൊംബാലെ ഫിലിംസ് ഒപ്പമുണ്ട്.’