ആദ്യമായി വീട് വാങ്ങുന്നവർക്ക് നികുതി ഇളവുകളുമായി ക്യുബെക്ക്. ധനമന്ത്രി എറിക് ഗിറാർഡ് വ്യാഴാഴ്ചയാണ് നികുതി ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചത്. ഇതോടനുബന്ധിച്ച് ടാക്സ് ഫ്രീ സേവിംഗ്സ് അക്കൗണ്ടിനു (TFSA) മുൻഗണന നൽകും. അതോടൊപ്പം തന്നെ ക്യുബെക്കിൽ ആദ്യമായി വീട് വാങ്ങുന്നവർക്കുള്ള ടാക്സ് ക്രെഡിറ്റ് 750 ഡോളറിൽ നിന്ന് 1,500 ഡോളർ ആയി ഉയർത്തുകയാണ്. ആദ്യമായി വീട് വാങ്ങുന്ന ഏകദേശം 70,000 ത്തോളം പേർക്ക് പുതുക്കിയ ടാക്സ് ക്രെഡിറ്റ് വഴി പ്രയോജനം ലഭിക്കുമെന്നാണ് ഗവൺമെൻറ് പ്രതീക്ഷിക്കുന്നത്.
ആദ്യമായി വീട് വാങ്ങുന്നവർക്കായി ഏപ്രിലിൽ ഓട്ടവയും ടാക്സ് ഫ്രീ സേവിങ്സ് അക്കൗണ്ട് ആരംഭിച്ചിരുന്നു. 2023-ലാണ് ഇത് പ്രാബല്യത്തിൽ വരിക. ഈ അക്കൗണ്ടിൽ സൂക്ഷിച്ചിരിക്കുന്ന പണത്തിനും ആദ്യ വീട് വാങ്ങുന്നതിനായി നടത്തുന്ന പിൻവലിക്കലുകൾക്കും നികുതി ബാധകമല്ല.
നികുതി ഇളവ് നൽകുന്നത് വഴി ക്യുബെക്കിന് 75 മില്യൺ ഡോളറിന്റെ വാർഷിക വരുമാന നഷ്ടം ഉണ്ടാകുമെന്നാണ് കരുതുന്നത്.