ഒന്റാരിയോയിൽ ഗ്യാസ് വില ഈ വീക്കെൻഡിൽ റെക്കോർഡ് ഉയരത്തിലെത്തുമെന്ന് വിദഗ്ധർ. ഗ്രേറ്റർ ടൊറന്റോ ഏരിയയിലെയും സൗത്ത് ഒന്റാരിയോയിലെ ഒട്ടുമിക്ക പ്രദേശങ്ങളിലെയും ഗ്യാസിന്റെ ശരാശരി വില ഈ വാരാന്ത്യത്തിൽ പുതിയ റെക്കോർഡിൽ എത്തും.
വെള്ളിയാഴ്ച ഗ്യാസ് വില രണ്ട് സെന്റ് വർധിച്ച് ലിറ്ററിന് 212.9 സെന്റും ശനിയാഴ്ച, വീണ്ടും മൂന്ന് സെന്റ് കൂടി വർധിച്ച് 215.9 സെന്റിലെത്തുമെന്നാണ് കനേഡിയൻസ് ഫോർ അഫോർഡബിൾ എനർജിയുടെ പ്രസിഡന്റ് ഡാൻ മക്ടീഗ് മാധ്യമങ്ങളോട് പറഞ്ഞു ഇതോടെ ലിറ്ററിന് 214.9 സെൻറ് എന്ന നിലവിലെ റെക്കോർഡ് തകരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമ്മർ സീസണിൽ പമ്പുകളിലെ വില ലിറ്ററിന് 225 സെന്റ് വരെ എത്തിയേക്കാമെന്ന് മക്ടീഗ് മുമ്പ് പറഞ്ഞിരുന്നു.
ഉക്രെയ്നിലെ റഷ്യൻ അധിനിവേശം മൂലം ആഗോള വിതരണത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതാണ് ഗ്യാസ് വില വർധിക്കുന്നതിന് കാരണം. യാത്രാ സീസൺ എത്തുന്നതോടുകൂടി ലഭ്യത വീണ്ടും കുറയുമോ എന്ന ആശങ്കയും പലരും പങ്കുവയ്ക്കുന്നുണ്ട്.
യു.എസിൽ ഗ്യാസോലിന്റെ ശരാശരി വില ഒരു ഗാലന് 5 നിലവിൽ ഡോളറാണ്