2026 ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന നഗരങ്ങളിലൂടെ പട്ടികയിൽ വാൻകൂവറിനൊപ്പം ടൊറന്റോയെയും ഫിഫ പരിഗണിക്കുന്നതായി മാധ്യമ റിപ്പോർട്ടുകൾ. ഫിഫയുടെ ഔദ്യോഗിക പ്രഖ്യാപനം ജൂൺ 16-ന് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പട്ടികയിൽ നിന്നും എഡ്മന്റൺ നിന്ന് പുറത്തായിയെന്നാണ് റിപ്പോർട്ടുകൾ. വാൻകൂവർ ആതിഥേയത്വം വഹിക്കുന്ന നഗരങ്ങളുടെ പട്ടികയിൽ പരിഗണിക്കുന്നതായി ഫിഫ അധികൃതർ ഔദ്യോഗികമായി ഏപ്രിലിൽ അറിയിച്ചിരുന്നു.
കാനഡയിൽ 10 മത്സരങ്ങളാവും നടക്കുകയെന്നാണ് റിപ്പോർട്ടുകൾ. 2015-ലെ ഫിഫ വനിതാ ലോകകപ്പിൽ, 50,000-ത്തിലധികം കാണികൾക്ക് മുന്നിൽ നടന്ന ഫൈനൽ ഉൾപ്പെടെ നിരവധി മത്സരങ്ങൾക്ക് വിജയകരമായി വാൻകൂവർ ആതിഥേയത്വം വഹിച്ചിരുന്നു.
കാനഡയ്ക്ക് പുറമേ മെക്സിക്കോയിലെയും യുഎസിലെയും ഏതൊക്കെ നഗരങ്ങളാണ് ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുകയെന്ന് കണ്ടെത്താനുള്ള ഫിഫയുടെ തിരഞ്ഞെടുപ്പ് പ്രക്രിയ പുരോഗമിക്കുകയാണ്.