മിസിസാഗയിലെ മസ്ജിദിൽ പ്രാർത്ഥിച്ചികൊണ്ടിരുന്നവരെ ആക്രമിച്ച 24 കാരനായ മുഹമ്മദ് മോയിസ് ഒമർ എന്ന ആൾക്കെതിരെ തീവ്രവാദ കുറ്റം ചുമത്തിയതായി പീൽ റീജിയൻ പോലീസ് ബുധനാഴ്ച പറഞ്ഞു. മാർച്ച് 19 ന് മിസ്സിസാഗയിലെ ദാർ അൽ-തൗഹീദ് ഇസ്ലാമിക് സെന്ററിൽ പ്രവേശിച്ച മുഹമ്മദ് മോയിസ് ഒമർ അകത്തുണ്ടായിരുന്നവരെ ബെയർ സ്‌പ്രേ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
കാനഡയിലെ പബ്ലിക് പ്രോസിക്യൂഷൻ സർവീസും അറ്റോർണി ജനറലും കേസിൽ തീവ്രവാദ നടപടികൾ ആരംഭിക്കാൻ അനുവദിച്ചതിനെ തുടർന്നാണ് പോലീസ് നടപടിയെടുത്തത്.
ഒമറിനെതിരെ തീവ്രവാദ കുറ്റം ചുമത്തിയ നടപടിയെ ദാർ അൽ-തൗഹീദ് ഇസ്ലാമിക് സെന്ററും ദേശീയ അഭിഭാഷക ഗ്രൂപ്പായ നാഷണൽ കൗൺസിൽ ഓഫ് കനേഡിയൻ മുസ്ലിംസും, സ്വാഗതം ചെയ്യുകയും ആക്രമണത്തെ അപലപിക്കുകയും ചെയ്തു.