കേരളത്തിൽ ചെള്ള് പനി ബാധിച്ച് ഒരു മരണം

By: 600002 On: Jun 10, 2022, 3:16 AM

കേരളത്തിൽ ചെള്ള് പനി ബാധിച്ചു വിദ്യാർത്ഥിനി മരിച്ചു. തിരുവനന്തപുരം വർക്കല സ്വദേശിയായ അശ്വതി (15) ആണ് മരിച്ചത്. 
 
ഒരാഴ്ച മുൻപ് പനിയും ഛർദിയും ബാധിച്ച അശ്വതി വർക്കല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.  പിറ്റേ ദിവസം വീട്ടിൽ കുഴഞ്ഞ് വീണതിനെ തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഒരാഴ്ചയ്ക്കിടെ ഓക്സിജൻ ലെവൽ കുറഞ്ഞതിനാൽ കുട്ടിയെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.  
 
പരിശോധനയിൽ അശ്വതിക്ക് ചെള്ള് പനി സ്ഥിരീകരിച്ചു. മേക്കാട് ഹയർ സെക്കൻഡറി സ്‌കൂളിൽ പത്താം ക്ലാസ് പരീക്ഷയെഴുതി ഫലം കാത്തിരിക്കുകയായിരുന്നു അശ്വതി.