ഇന്ത്യയിലെ ആദ്യ സോളോഗമി വിവാഹം ഗുജറാത്തിൽ നടന്നു

By: 600002 On: Jun 10, 2022, 3:07 AM

രാജ്യത്തെ ആദ്യ സോളോഗമി വിവാഹം ഗുജറാത്തിൽ വച്ച് നടന്നു. വിവാഹിതയായ യുവതി ക്ഷമ ബിന്ദുവിൻ്റെ വീട്ടിൽ വച്ചാണ് ചടങ്ങ് നടന്നത്. നേരത്തെ ക്ഷേത്രത്തിൽ വച്ച് നടത്താനിരുന്ന വിവാഹത്തിനെതിരെ ബിജെപി, കോൺഗ്രസ് നേതാക്കൾ രംഗത്തുവന്നതോടെ ചടങ്ങുകൾ നടത്താനിരുന്ന പൂജാരി പിന്മാറിയിരുന്നു. ഇതിനെ തുടർന്നാണ്  യുവതി വീട്ടിൽ വച്ച് വിവാഹ ചടങ്ങുകൾ ഒറ്റയ്ക്ക് നടത്തിയത്.  ഇൻസ്റ്റഗ്രാമിലൂടെ ക്ഷമ ബിന്ദു ചടങ്ങുകളുടെ ചിത്രങ്ങൾ പുറത്തുവിട്ടു. 
 
"എല്ലാ സ്ത്രീകള്‍ക്കും വധുവാകാന്‍ ആഗ്രഹമുണ്ട്. പക്ഷേ ഭാര്യയാകാന്‍ ആഗ്രഹമില്ല. അതുകൊണ്ടാണ്‌ ഞാന്‍ എന്നെ തന്നെ വിവാഹം കഴിക്കാൻ തീരുമാനിച്ചത് "ക്ഷമ ബിന്ദു പറയുന്നു. വിവാഹത്തിന് ശേഷം ഗോവയിലേക്ക് സോളോ ഹണിമൂൺ യാത്രയ്ക്ക് തയ്യാറെടുക്കുകയാണ് സ്വകാര്യ കമ്പനിയിൽ റിക്രൂട്ട്‌മെന്റ് ഓഫീസറായി ജോലി ചെയ്യുന്ന ക്ഷമ.
 
ഒരാൾ അയാളെത്തന്നെ  വിവാഹം ചെയ്യുന്നതിനാണ് സോളോഗമി എന്ന് പറയുന്നത്. 1993 ൽ യു എസ് ൽ ഡെന്റൽ ഹൈജിനിസ്റ്റ് ആയ ലിൻഡ ബേക്കർ എന്ന യുവതിയാണ് ലോകത്താദ്യമായി സ്വയം വിവാഹം വരിച്ചു ചരിത്രം സൃഷ്ട്ടിച്ചത്.