ഉക്രൈനുവേണ്ടി യുദ്ധം ചെയ്ത വിദേശികൾക്ക് വധശിക്ഷ വിധിച്ച് റഷ്യ

By: 600002 On: Jun 10, 2022, 3:04 AM

ഉക്രൈൻ സൈന്യത്തിൽ ചേർന്ന് യുദ്ധംചെയ്ത രണ്ട് ബ്രിട്ടീഷുകാർക്കും ഒരു മൊറോക്കോ പൗരനും റഷ്യൻ അനുകൂല കോടതി വധശിക്ഷ വിധിച്ചു. ചാരപ്രവർത്തനം, തീവ്രവാദം തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയത്. ഡൊണെറ്റ്‌സ്ക് പീപ്പിൾസ് റിപ്പബ്ലിക്കിലെ സുപ്രിം കോടതിയാണ്  ഇവരെ വിചാരണചെയ്തത്.
 
വധശിക്ഷയ്ക്കെതിരേ ഹർജി നൽകുമെന്ന് ഇവരുടെ അഭിഭാഷകർ വ്യക്തമാക്കി. ഹർജി നൽകാൻ ഒരുമാസം സമയമുണ്ട്. വിധിയിൽ  ബ്രിട്ടീഷ് സർക്കാർ ആശങ്ക പ്രകടിപ്പിച്ചു . യുദ്ധത്തടവുകാർക്കുള്ള സംരക്ഷണം ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ഓഫീസ് വ്യക്തമാക്കി.