എയർപോർട്ടുകളിലെ തിരക്ക് കുറയ്ക്കാനായി 850 സ്ക്രീനിംഗ് ഏജന്റുമാരെ നിയമിച്ച് കാനഡ 

By: 600007 On: Jun 9, 2022, 5:33 PM

 

കാനഡയിലെ വിമാനത്താവളങ്ങളിലെ യാത്രാപ്രശ്നങ്ങൾ ലഘൂകരിക്കുന്നതിനു വേണ്ടി കൂടുതൽ സ്ക്രീനിംഗ് ഏജന്റുമാരെ നിയമിച്ച് കാനഡ. 850-ലധികം പുതിയ സ്ക്രീനിംഗ് ഏജന്റുമാരെയാണ് കനേഡിയൻ എയർ ട്രാൻസ്പോർട്ട് സെക്യൂരിറ്റി അതോറിറ്റി നിയമിച്ചിരിക്കുന്നത്. 

കാനഡയിലെ പ്രധാന എയർ പോർട്ടായ ടൊറന്റോ പിയേഴ്സൺ എയർപോർട്ടിൽ തൊഴിലാളി ക്ഷാമം മൂലം യാത്രക്കാർക്ക് കാത്തിരിപ്പ് സമയം കൂടുന്നതിനെക്കുറിച്ച് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി നിരവധി പേർ സോഷ്യൽ മീഡിയയിൽ  രൂക്ഷമായ വിമർശനങ്ങളാണ് പങ്കു വെച്ചിട്ടുണ്ടായിരുന്നത്. 

ഫെഡറൽ ഏജൻസികൾ, എയർപോർട്ടുകൾ, എയർലൈനുകൾ എന്നിവയുമായി ചേർന്ന് യാത്രക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കൂടുതൽ കാര്യങ്ങൾ ചെയ്യുമെന്ന് ഗതാഗത മന്ത്രി ഒമർ അൽഗബ്ര പറഞ്ഞു.