കാൽഗറി ഹിഡൻ വാലിയിൽ സ്ത്രീയ്ക്ക് നേരെ കത്തികാട്ടി കവർച്ചാശ്രമം 

By: 600007 On: Jun 9, 2022, 5:21 PM

കാൽഗറി ഹിഡൻ വാലിയിൽ സ്ത്രീയ്ക്ക് നേരെ കത്തികാട്ടി കവർച്ച ചെയ്യാൻ ശ്രമിച്ചയാളെ പോലീസ് തിരയുന്നു. ജൂൺ 1 ന് രാവിലെ 10:35 ന്, കാൽഗറി നോർത്ത് വെസ്റ്റിലെ ഹിഡൻ വാലിയിൽ നടക്കുവാൻ പോയ  സ്ത്രീയ്ക്ക് നേരെയാണ് ആക്രമണം നടന്നത്. നടന്ന് പോവുകയായിരുന്ന ഇവരുടെ കഴുത്തിൽ കത്തി വെച്ച് പണം ആവശ്യപ്പെട്ടതായാണ് സ്ത്രീ പറയുന്നത്. രക്ഷപെടാൻ കഴിഞ്ഞെങ്കിലും ആക്രമണത്തിൽ അവർക്ക് ഇവർക്ക് നിസാര പരിക്കേറ്റു.


സംഭവത്തെ തുടർന്ന് പ്രദേശത്ത് പട്രോളിംഗ് വർധിപ്പിച്ചതായി സി.പി.എസ് പറഞ്ഞു. 35 നും 40 നും ഇടയിൽ പ്രായമുണ്ടെന്നു കരുതുന്നയാളാണ് കവർച്ച ശ്രമം നടത്തിയതെന്ന് പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം ഉള്ളവർ 403-266-1234 എന്ന പോലീസ് നോൺ എമർജൻസി ലൈനുമായോ ക്രൈം സ്‌റ്റോപ്പേഴ്‌സിന്റെ 1-800-222-8477 എന്ന നമ്പറിലോ വിളിക്കുവാൻ പോലീസ് അഭ്യർത്ഥിച്ചു.