ബീ.സി യിൽ ഹൈക്കിങ്ങിന് പോയ സ്ത്രീയ്ക്ക് കരടിയുടെ കടിയേറ്റു

By: 600007 On: Jun 9, 2022, 5:07 PM

ബീ.സി യിൽ ഹൈക്കിങ്ങിന് പോയ സ്ത്രീയ്ക്ക് കരടിയുടെ കടിയേറ്റ സംഭവത്തിൽ ബാക്ക്‌കൺട്രി ഹൈക്കിങ്ങിന് പോകുന്നവർക്ക് മുന്നറിയിപ്പ് നൽകി കൺസർവേഷൻ ഓഫീസർമാർ. ബുധനാഴ്ച  സ്മിതേഴ്സിനടുത്തുവച്ചാണ് തന്റെ നായ്ക്കളോടൊപ്പം ഹൈക്ക് ചെയ്യുകയായിരുന്ന  സ്ത്രീയെ കരടി ആക്രമിച്ചത്. 

കരടിയെ കണ്ട നായ്ക്കൾ അതിനെ ഓടിക്കാൻ ശ്രമിച്ചപ്പോൾ അത് സ്ത്രീക്ക് നേരെ പാഞ്ഞടുത്തു കാലിൽ കടിക്കുകയായായിരുന്നു. പരിക്ക് ഗുരുതരമല്ല.

ഹൈക്കിങ്ങിന് പോകുന്നവർ സ്വീകരിക്കേണ്ട മുൻകരുതലുകളെ സംബന്ധിച്ച് ടൈ മൗണ്ടൻ സ്കൈ ട്രെയിൽ സിസ്റ്റത്തിൽ മാർഗ്ഗ നിർദ്ദേശങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. വളർത്തുമൃഗങ്ങളെ ലീഷ് ചെയ്യണമെന്നും, ബെയർ സ്‌പ്രേ കരുതണമെന്നും, കരടി സാന്നിധ്യമുള്ള പ്രദേശത്ത്  എത്തുമ്പോൾ കൂട്ടമായി യാത്ര ചെയ്യണമെന്നും ബീ സി കൺസർവേഷൻ ഓഫീസർ സർവീസ് നിർദേശിക്കുന്നു. ഇതിന്റെ പൂർണ്ണരൂപം https://www2.gov.bc.ca/gov/content/environment/plants-animals-ecosystems/wildlife/human-wildlife-conflict/staying-safe-around-wildlife/bears എന്ന ലിങ്കിൽ ലഭ്യമാണ്.

പ്രൊവിൻഷ്യൽ ഡാറ്റ പ്രകാരം ഈ വർഷം ഇത് വരെ 39 കരടികളെയും 2021ൽ, 504 കരടികളെയും കൺസർവേഷൻ ഓഫീസർമാർ കൊന്നിട്ടുണ്ട്.