ടെക്‌സസ് ഗവര്‍ണ്ണര്‍ തിരഞ്ഞെടുപ്പ് -ചരിത്രം ആവര്‍ത്തിക്കുമോ

By: 600084 On: Jun 9, 2022, 4:41 PM

പി പി ചെറിയാൻ, ഡാളസ്.

ഓസ്റ്റിന്‍: നവംബറില്‍ നടക്കുന്ന ടെക്‌സസ് ഗവര്‍ണ്ണര്‍ തിരഞ്ഞെടുപ്പില്‍ മൂന്ന് ദശകത്തിനു മുമ്പു ഡമോക്രാറ്റിക് പാര്‍ട്ടി നേടിയ വിജയം ആവര്‍ത്തിക്കുമോ? രാഷ്ട്രീയ നിരീക്ഷകരും, വോട്ടര്‍മാരും അതിനുള്ള സാധ്യത തള്ളികളയുന്നില്ല.

റിപ്പബ്ലിക്കന്‍ സംസ്ഥാനമായി അറിയപ്പെടുന്ന ടെക്‌സസ് മുപ്പതു വര്‍ഷങ്ങള്‍ക്കു മുമ്പു ഡമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ആന്‍ റിച്ചര്‍ഡ്‌സ് പിടിച്ചെടുത്തതു റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ക്ലയ്ട്ടന്‍ വില്ല്യംസിനെ പരാജയപ്പെടുത്തിയാണ്. പോള്‍ ചെയ്ത വോട്ടുകളില്‍ 49.5%(1925670) ആന്‍ നേടിയപ്പോള്‍ ക്ലെയ്ട്ടണ്‍ നേടിയതു 46.9%(1826431) വോട്ടുകളാണ്. പിന്നീട് നടന്ന തിരഞ്ഞെടുപ്പുകളിലൊന്നും റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ പരാജയം എന്തെന്ന് രുചിച്ചിട്ടില്ല.

2022ല്‍ ചരിത്രം തിരുത്തികുറിക്കുമെന്ന് ചില സര്‍വ്വെകളെങ്കിലും സൂചന നല്‍കുന്നു. മൂന്നാം തവണയും ഗവര്‍ണ്ണര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്ന റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഗ്രേഗ് ഏബട്ടിന് കനത്ത വെല്ലുവിളി ഉയര്‍ത്തുന്നത് ടെക്‌സസ്സില്‍ നിന്നുള്ള മുന്‍ കോണ്‍ഗ്രസ് അംഗം ബെറ്റെ, ഒ റൂര്‍ക്കെയാണ്. 2018 ല്‍ ജി.ഒ.പി. സെന്റ്റര്‍ ടെഡ് ക്രൂസിനോട് 26 പോയിന്റിനാണ് റൂര്‍ക്കെ പരാജയപ്പെട്ടത്. പിന്നീട് 2020 ല്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റൂര്‍ക്കെ സ്ഥാനാര്‍ത്ഥിയായിരുന്നു.

ടെക്‌സസ്സിനെ സംബന്ധിച്ചു ബെറ്റൊ ശക്തനായ യുവ നേതാവായിട്ടാണ് അറിയപ്പെടുന്നത്. റിപ്പബ്ലിക്കന്‍ കോട്ടകകത്ത് ടെക്‌സസ് സംസ്ഥാനത്തെ നീല കളറിലേക്ക് മാറ്റാന്‍ ബെറ്റൊക്കു കഴിയുമോ എന്ന് നവംബര്‍ 8 വരെ കാത്തിരിക്കേണ്ടി വരും.