ബീ.സി യിലെ ലണ്ടൻ ഡ്രഗ്‌സിന്റെ ഫാർമസികളിൽ തൊഴിലാളി ക്ഷാമത്തെ തുടർന്ന് പ്രവർത്തന സമയം കുറയ്ക്കുന്നു. ബീ.സിയിലെ 55 ലൊക്കേഷനുകളിൽ ഏകദേശം 35-ഓളം ഫാർമസികളിലാണ് തൊഴിലാളി ക്ഷാമം മൂലം ലണ്ടൻ ഡ്രഗ്സ് പ്രവർത്തന സമയത്തിൽ മാറ്റം വരുത്തുന്നത്. ബാധിക്കപ്പെട്ട ലൊക്കേഷനുകളിലെ ഫാർമസികളുടെ പ്രവർത്തന സമയം രാത്രി 10 മണിയിൽ നിന്നും 7 മണിയായിയാണ് ചുരുക്കുന്നത്.
ആരോഗ്യപ്രശ്നങ്ങൾ കാരണത്താൽ പല മുതിർന്ന ഫാർമസിസ്റ്റുകളും പ്രാക്ടീസ് ഉപേക്ഷിക്കുന്നതും, കോവിഡ് മൂലം മന്ദഗതിയിലായ കാനഡ ഇമ്മിഗ്രേഷൻ മൂലം വിദേശ പരിശീലനം ലഭിച്ച ഫാർമസിസ്റ്റുകളുടെ വരവിലുണ്ടായ കുറവ്, ഫാർമസി എക്സാമിനിംഗ് ബോർഡ് ഓഫ് കാനഡയുടെ പരീക്ഷകളിലെ കാലതാമസം എന്നിവയെല്ലാമാണ് ഫാർമസി മേഖലയിൽ തൊഴിലാളി ക്ഷാമം നേരിടുന്നതിന്റെ കാരണങ്ങളായി വിലയിരുത്തപ്പെടുന്നത്.