കാനഡയിൽ ഈ മാസം ഉടനീളം അഞ്ച് ഗ്രഹങ്ങൾ ഒരുമിച്ച് കാണാനാവുന്ന അപൂർവ ദൃശ്യഭംഗി ആസ്വദിക്കാനാവും. മെർക്കുറി, വീനസ്, മാഴ്‌സ്, ജൂപ്പിറ്റർ, സാറ്റേൺ എന്നീ ഗ്രഹങ്ങളാണ് സൂര്യോദയത്തിന് മുമ്പ് കിഴക്ക് ഭാഗത്തായി കാണാൻ കഴിയുക.
വ്യക്തമായ കാലാവസ്ഥയും കിഴക്കൻ ചക്രവാളത്തിന്റെ തടസ്സമില്ലാത്ത കാഴ്ചയും ഉള്ളതിനാൽ, കാനഡയിലെ മിക്ക ഭാഗങ്ങളിലും ജൂലൈ ആദ്യം വരെ സൂര്യോദയത്തിന് മുമ്പുള്ള സമയത്ത് ഗ്രഹ വിന്യാസം കാണാൻ കഴിയും. ജൂൺ 10 അല്ലെങ്കിൽ 11 ന് ആയിരിക്കും ഗ്രഹങ്ങൾ കൂടുതൽ വ്യക്തമായി കാണാൻ കഴിയുന്നത് എന്നാണ് റിപ്പോട്ടുകൾ. സ്റ്റെല്ലേറിയം, സ്കൈ മാപ്പ് പോലുള്ള പ്രോഗ്രാമുകളും ആപ്പുകളും ഉപയോഗിക്കുന്നത് ആകാശത്തിൽ കാണുന്ന ഗൃഹങ്ങളെ തിരിച്ചറിയാൻ സഹായിക്കും.
അവസാനമായി ഇതുപോലെ ഗൃഹ വിന്യാസം ദൃശ്യമായത് 2020 ലും അതിനുമുമ്പ് 2016 ലും ആയിരുന്നു.