ഓട്ടവ റിട്ടയർമെന്റ് ഹോമിൽ ലിസ്റ്റീരിയ വ്യാപനം;  രണ്ട് മരണം

By: 600007 On: Jun 9, 2022, 4:16 AM

വെസ്റ്റേൺ ഒട്ടാവയിലെ റിട്ടയർമെന്റ് ഹോമിലെ രണ്ട് താമസക്കാർ ലിസ്റ്റീരിയ വ്യാപനത്തെ തുടർന്ന് മരിച്ചു.
ഓട്ടവയിലെ മെഡോലാൻഡ്‌സ് ഡ്രൈവിലെ സിറ്റി വ്യൂ റിട്ടയർമെന്റ് കമ്മ്യൂണിറ്റിയിൽ നാല് കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ഒട്ടാവ പബ്ലിക് ഹെൽത്ത് അറിയിച്ചു. ഒട്ടാവ പബ്ലിക് ഹെൽത്ത് പബ്ലിക് ഹെൽത്തും  കനേഡിയൻ ഫുഡ് ഇൻസ്പെക്‌ഷൻ ഏജൻസിയും ചേർന്ന് ലിസ്റ്റീരിയ വ്യാപനത്തെ കുറിച്ച് അന്വേഷിക്കുകയാണെന്ന് ഒപിഎച്ച് അറിയിച്ചു. 

ഗുരുതരമായ അണുബാധയായ ലിസ്റ്റീരിയോസിസിന് കാരണമാകുന്ന ഒരു ബാക്ടീരിയയാണ് ലിസ്റ്റീരിയ. മോശമായ ഭക്ഷണം കഴിക്കുമ്പോളാണ് ആളുകൾ സാധാരണയായി ലിസ്റ്റീരിയോസിസ് രോഗബാധിതരാകുന്നത്.  സാധാരണയായി ഗർഭിണികൾ, നവജാതശിശുക്കൾ, പ്രായമായവർ, ദുർബലമായ പ്രതിരോധശേഷിയുള്ള ആളുകൾ എന്നിവരെയാണ് രോഗം കൂടുതലായി ബാധിക്കുന്നത്.