
പ്രവാസികൾക്കു വിദൂര വോട്ടിങ് അനുവദിക്കുന്ന വിഷയം തിരഞ്ഞെടുപ്പ് കമ്മിഷന്റെ പരിഗണനയിൽ. ഇതിനെ സംബന്ധിച്ച് പഠിക്കുന്നതിനായി പ്രത്യേക സമിതി രൂപീകരിക്കും. സ്വന്തം നാടുവിട്ടു മറ്റിടങ്ങളിൽ ജോലി ചെയ്യുന്നവർക്കുകൂടി ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളാകാനും, വോട്ടിങ് ശതമാനം വർധിപ്പിക്കാനും വേണ്ടി വിദൂര വോട്ടിങ്ങിന്റെ സാധ്യതകൾ സംബന്ധിച്ച് പഠനം നടത്തും.
വിദ്യാഭ്യാസം, തൊഴിൽ തുടങ്ങിയ ആവശ്യങ്ങൾക്കായി സ്വന്തം നാട്ടിൽനിന്നു മറ്റിടങ്ങളിലെത്തുന്ന ആളുകൾ നാട്ടിൽ തിരിച്ചെത്തി വോട്ട് ചെയ്യുക പ്രയോഗികമല്ല. ഇതിനായി പ്രവാസികളായ വോട്ടർമാരുടെ വിഷയങ്ങൾ പഠിക്കാൻ സമിതി രൂപീകരിക്കും. തുടർന്ന് രാഷ്ട്രീയപാർട്ടികളുമായി ചർച്ച നടത്തിയശേഷമായിരിക്കും അന്തിമതീരുമാനം എടുക്കുന്നത്.