ഹാക്ക് ചെയ്ത ട്വിറ്റർ അക്കൗണ്ട് മണിക്കൂറുകൾക്കുള്ളിൽ വീണ്ടെടുത്ത് കേരള പോലീസ്

By: 600002 On: Jun 9, 2022, 2:15 AM

കേരള പൊലീസിന്റെ ഹാക്ക് ചെയ്യപ്പെട്ട ദി കേരള പോലീസ് എന്ന ട്വിറ്റർ അക്കൗണ്ട് മണിക്കൂറുകൾക്കുള്ളിൽ വീണ്ടെടുത്തു. ബുധനാഴ്ച രാത്രി 8 മണിയോടെയാണ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത്. തുടർന്ന് അക്കൗണ്ടിന്റെ പേര് 'ഓക് പാരഡൈസ് ‌'എന്ന് മാറ്റിയിരുന്നു.
 
എൻ.എഫ്.ടി, ക്രിപ്റ്റോ പോലുള്ള ന്യൂജെൻ നിക്ഷേപ മാർഗങ്ങൾക്ക് ജനപിന്തുണ നേടിയെടുക്കാൻ കൂടുതൽ ഫോളോവെർസ്  ഉള്ള അക്കൗണ്ടുകൾ ഹാക്ക് ചെയ്യുന്ന സംഘങ്ങളാണോ ഹാക്കിങ്ങിനു പിന്നിലെന്ന് സംശയമുണ്ട്. അക്കൗണ്ടിൽ നിന്നും എൻ.എഫ്.ടി അനുകൂല ട്വീറ്റുകൾ ഇതിനോടകം റീട്വീറ്റ് ചെയ്തിരുന്നു.
 
2013 സെപ്തംബർ മുതൽ സജീവമായ ദി കേരള പൊലീസ്എന്ന  3.14 ലക്ഷം ആളുകൾ പിന്തുടരുന്ന അക്കൗണ്ടാണ് ഹാക്ക് ചെയ്യപ്പെട്ടത്. ഓക്ക് പാരഡൈസ് എന്ന ഹാക്കേഴ്സാണ് ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തും.