അയൺമാൻ ട്രയാത്‌ലണിൽ ചരിത്രം സൃഷ്ടിച്ച് ഇന്ത്യൻ റെയിൽവേ ഉദ്യോഗസ്ഥൻ

By: 600002 On: Jun 9, 2022, 2:09 AM

ലോകത്തിലെ ഏറ്റവും കഠിനമായ കായിക ഇനമായ അയൺമാൻ ട്രയാത്‌ലണിൽ ചരിത്രം സൃഷ്ടിച്ച്  ഇന്ത്യൻ റെയിൽവേ ഉദ്യോഗസ്ഥനായ ശ്രേയസ് ജി ഹൊസൂർ. ട്രയാത്ത്‌ലൺ പൂർത്തിയാക്കുന്ന ആദ്യ ഇന്ത്യക്കാനെന്ന ബഹുമതിക്കാണ് ശ്രേയസ് അർഹനായത്. ഇന്ത്യൻ റെയിൽവേ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
 
ജർമ്മനിയിലെ ഹാംബർഗിൽ നടന്ന മത്സരത്തിലാണ് ശ്രേയസ് അഭിമാന നേട്ടം കരസ്ഥമാക്കിയത്. 13 മണിക്കൂർ 26 മിനിറ്റ് കൊണ്ടാണ് ഇദ്ദേഹം ട്രയാത്ത്‌ലൺ പൂർത്തിയാക്കിയത്. ഇതിൽ 3.8 കിലോമീറ്റർ നീന്തൽ, 180 കിലോമീറ്റർ സൈക്ലിംഗ്, 42.2 കിലോമീറ്റർ ഓട്ടം എന്നിവ ഉൾപ്പെടുന്നു.
 
2012 ബാച്ച് ഇന്ത്യൻ റെയിൽവേ അക്കൗണ്ട്സ് സർവീസ് ഉദ്യോഗസ്ഥനാണ് ശ്രേയസ് ഹൊസൂർ.