കാനഡ സൂപ്പർ വിസ; താമസത്തിന്റെ കാലാവധി 5 വർഷമായി വർദ്ധിപ്പിക്കുന്നു

By: 600002 On: Jun 8, 2022, 6:09 PM

കാനഡ സൂപ്പർ വിസയിൽ പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ച് ഐ.ആർ.സി.സി. ജൂലൈ 4 മുതൽ സൂപ്പർ വിസയിൽ കാനഡയിൽ അഞ്ച് വർഷം വരെ താമസിക്കാം. നിലവിൽ, സൂപ്പർ വിസ ഉടമകൾക്ക് ഓരോ എൻട്രിയിലും രണ്ട് വർഷം വരെയാണ് തുടർച്ചയായി താമസിക്കുവാൻ സാധിക്കുക. അതോടൊപ്പം തന്നെ, ഇപ്പോൾ  സൂപ്പർ വിസയിൽ കാനഡയിലുള്ള ആളുകൾക്ക് രണ്ട് വർഷം വരെ താമസം നീട്ടാൻ അഭ്യർത്ഥിക്കാനുള്ള ഓപ്ഷനുമുണ്ട്. ഇത് വഴി നിലവിൽ കാനഡയിൽ സൂപ്പർ വിസ ഉള്ളവർക്ക് തുടർച്ചയായി ഏഴ് വർഷം വരെ കാനഡയിൽ തുടരാനാകും.

അതോടൊപ്പം തന്നെ ഭാവിയിൽ സൂപ്പർ വിസ അപേക്ഷകർക്ക് അന്താരാഷ്ട്ര മെഡിക്കൽ ഇൻഷുറൻസ് കമ്പനികളുടെ ഹെൽത്ത് കവറേജ് ഉപയോഗിക്കുവാൻ സാധിക്കും. ഇപ്പോഴത്തെ സാഹചര്യത്തിൽ , കനേഡിയൻ ഇൻഷുറൻസ് കമ്പനികൾക്ക് മാത്രമേ സൂപ്പർ വിസ അപേക്ഷകർക്ക് ആവശ്യമായ മെഡിക്കൽ കവറേജ് നൽകാൻ കഴിയൂ.
സൂപ്പർ വിസയുടെ പുതിയ അപ്ഡേറ്റിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ  https://www.canada.ca/en/immigration-refugees-citizenship/news/2022/06/enhancements-to-the-super-visa-program-for-parents-and-grandparents-will-help-reunite-families-more-easily-and-for-longer.html എന്ന ലിങ്കിൽ ലഭ്യമാണ്.