എലിസബത്ത് ഏബ്രഹാം മണലൂർ മർഫി സിറ്റി പ്രൊടെം മേയർ

By: 600084 On: Jun 8, 2022, 5:22 PM

 

പി പി ചെറിയാൻ, ഡാളസ്.

മര്‍ഫി(ഡാളസ്): മര്‍ഫി സിറ്റി കൗണ്‍സിലിലേക്ക്  തിരഞ്ഞെടുക്കപ്പെട്ട  മലയാളി എബിസബത്ത് എബ്രഹാം മന്നലൂരിനെ പ്രൊടെം മേയറായി സിറ്റി കൗണ്‍സിലില്‍  തിരഞ്ഞെടുത്തു. ജൂൺ 7 ചൊവാഴ്ച  ഐക്യകണ്ടേനേയാണ് ജിഷ തിരഞ്ഞെടുക്കപ്പെട്ടത്. മെയ് മാസം  പ്ലേസ് ഒന്നിൽ നിന്നും മര്‍ഫി സിറ്റി കൗണ്‍സിലിലേക്ക് എലിസബത്ത് (ജിഷ) പോള്‍ ചെയ്ത വോട്ടുകളില്‍ 74 .18  ശതമാനം നേടി വിജയിച്ചിരുന്നു. രണ്ടാം തവണയായിരുന്നു മര്‍ഫി സിറ്റി കൗണ്‍സിലിലേക്ക്  എലിസബത്ത് മണലൂര്‍ തിരഞ്ഞെടുക്കപ്പെട്ടത്.

2019 ൽ നടന്ന തിരഞ്ഞെടുപ്പിൽ മര്‍ഫി സിറ്റി കൗണ്‍സിലിലേക്ക് വ ൻ ഭൂരിപക്ഷത്തോടെ തെരെഞ്ഞെടുക്കപ്പെട്ട സൗത്ത്ഏഷ്യയിൽ നിന്നുള്ള  ആദ്യ വനിതാ മലയാളിയായിരുന്നു ഇവർ.  മര്‍ഫി സിറ്റിയിലെ സാമൂഹ്യ സാംസ്ക്കാര പ്രവര്‍ത്തനങ്ങളില്‍ സജ്ജീവമാണ്.

സതേണ്‍ മെത്തഡിസ്റ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബി.ബി.എ., ഫിനാന്‍സ് വിഷയങ്ങളില്‍ പഠനം പൂര്‍ത്തിയാക്കി. മര്‍ഫി ബോര്‍ഡ് ഓഫ് അഡ്ജസ്റ്റ്‌മെന്റ് മെമ്പറായും, പ്ലാനിംഗ് ആന്റ് സോണിംഗ് ബോര്‍ഡ് മെമ്പറായും  പ്രവർത്തിച്ചിരുന്നു. പ്ലാനോ ഗ്ലോബല്‍ ഐറ്റി കമ്പനിയില്‍ ഇരുപത്തിരണ്ടു  വര്‍ഷമായി ജോലി ചെയ്തു വരുന്നു. ഭര്‍ത്താവ് റെനി അബ്രഹാം, മക്കള്‍ ജെസിക്ക, ഹന്ന എന്നിവര്‍ ഉള്‍പ്പെട്ടതാണ് എലിസബത്തിന്റെ കുടുംബം. അമേരിക്കയില്‍ ആദ്യകാല കുടിയേറ്റക്കാരനായ എബ്രഹാം മണലൂരിന്റേയും ഏല്യാമ്മ മണലൂരിന്റേയും മകളാണ്. ഡാളസ് സെഹിയോന്‍ മാര്‍ത്തോമാ ചര്‍ച്ച് അംഗമാണ്.