പ്രവാസി മലയാളി ഫെഡറേഷൻ യൂറോപ്പ് കുടുംബ സംഗമം ജൂൺ 19ന്

By: 600084 On: Jun 8, 2022, 5:00 PM

പി പി ചെറിയാൻ, ഡാളസ്.

സിസിലി (ഇറ്റലി) :പ്രവാസി മലയാളി ഫെഡറേഷൻ യൂറോപ്പ് കുടുംബ സംഗമം ജൂൺ 19ന് ഇറ്റലി സിസിലിയായിൽ  വെച്ച് നടത്തപ്പെടുന്നു. യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പി എം എഫ്  പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുമെന്നു  ഇറ്റലി കോഡിനേറ്റർ തെങ്ങുംപള്ളി അറിയിച്ചു. ഞായറാഴ്ച രാവിലെ ആരംഭിക്കുന്ന സമ്മേളനത്തിൽ പ്രവാസികൾ നേരിടുന്ന ആനുകാലിക  വിഷയങ്ങളെക്കുറിച്ചുള്ള പ്രബന്ധ അവതരണം, സംഘടനാ ചർച്ച, ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് എന്നിവ ഉണ്ടായിരിക്കും. സമ്മേളനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായും കോർഡിനേറ്റർ അറിയിച്ചു.

യൂറോപ്പ് കുടുംബ സംഗമത്തിന് പി എം എഫ് ഗ്ലോബൽ കമ്മിറ്റി ഭാരവാഹികളായ എം പി സലീം പ്രസിഡണ്ട്, ചെയർമാൻ ഡോക്ടർ ജോസ് കാനാട്ട്, സെക്രട്ടറി വർഗീസ് ജോൺ, ട്രഷറർ സ്റ്റീഫൻ ജോസഫ്, വൈസ് പ്രസിഡണ്ട് സാജൻ പട്ടേരി എന്നിവർ ആശംസകൾ അറിയിച്ചു

പി പി ചെറിയാൻ (പി എം എഫ് ഗ്ലോബൽ മീഡിയ കോർഡിനേറ്റർ)