ആൽബെർട്ടയിൽ വീണ്ടും മങ്കിപോക്സ് കേസ് സ്ഥിരീകരിച്ചു

By: 600002 On: Jun 8, 2022, 2:06 PM

ആൽബെർട്ടയിൽ വീണ്ടും മങ്കിപോക്സ് കേസ് സ്ഥിരീകരിച്ചു. ഇതോടുകൂടെ ആൽബെർട്ടയിൽ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം രണ്ടായതായി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ഡീന ഹിൻഷോ ചൊവ്വാഴ്ച ട്വിറ്ററിലൂടെ അറിയിച്ചു. രോഗബാധിതനായ വ്യക്തി ഇപ്പോൾ സ്വയം ഐസൊലേഷനിലാണ്. ഇയാളുടെ ഐഡന്റിറ്റി പുറത്തുവിട്ടിട്ടില്ല. വ്യക്തിയുടെ കോൺടാക്റ്റ് ട്രെയ്‌സിംഗ് പുരോഗമിക്കുകയാണെന്നും കഴിഞ്ഞ ആഴ്ച സ്ഥിരീകരിച്ച ആദ്യത്തെ കേസുമായി ഇതിന് ബന്ധമില്ലെന്നും ഹിൻഷോ പറയുന്നു.

ആഗോള തലത്തിൽ ഇതുവരെ റിപ്പോർട്ട്‌ ചെയ്യപ്പെട്ട കേസുകളിൽ അധികവും സ്വവർഗാനുരാഗികളായ പുരുഷന്മാരിലാണെന്നാണ് റിപ്പോർട്ടുകൾ. എന്നിരുന്നാലും പകർച്ചവ്യാധിയുള്ള ആളുമായി ദീർഘനേരം അടുത്തിടപഴകുന്ന ആർക്കും രോഗം പകരുവാൻ സാധ്യതയുണ്ട്. ഇത്തരം ആളുകൾ സ്വയം ഐസൊലേറ്റ് ചെയ്‌ത് 811 എന്ന നമ്പറിൽ വിളിക്കണമെന്ന് അധികൃതർ അറിയിക്കുന്നു.