കേരളത്തിൽ ടൂറിസം വകുപ്പിന് കീഴിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇനി പകുതി ഫീസ് മാത്രം

By: 600002 On: Jun 8, 2022, 4:34 AM

സംസ്ഥാനത്ത് ടൂറിസം വകുപ്പിന് കീഴിലുള്ള സഞ്ചാര കേന്ദ്രങ്ങളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് 50 ശതമാനം ഫീസ് ഇളവ് അനുവദിക്കാന്‍ തീരുമാനിച്ചതായി വിനോദസസഞ്ചാര വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ എത്തുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇത് വലിയ ആശ്വാസമാകുമെന്നും മന്ത്രി പറഞ്ഞു.
 
മുതിർന്ന പൗരന്മാർക്ക് വിനോദ സഞ്ചാരമേഖലയിൽ ഇളവുകൾ നൽകണമെന്ന് അവരുടെ സംഘടനകൾ സർക്കാരിനോട് അപേക്ഷിച്ചിരുന്നു. നിയമസഭയുടെ കീഴിലുള്ള മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമം സംബന്ധിച്ച സമിതിക്ക് മുന്‍പില്‍ കോഴിക്കോട് ഹ്യൂമണ്‍ റൈറ്റ്‌സ് ഫോറം സമര്‍പ്പിച്ച ഹര്‍ജിയിലും ഈ ആവശ്യം ഉന്നയിക്കപ്പെട്ടിരുന്നു. ഇതൊടനുബന്ധിച്ചു വിനോദസഞ്ചാര വകുപ്പ് ഇക്കാര്യം പരിശോധിച്ച് വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കി നിയമസഭാ സമിതിയുടെ മുന്‍പാകെ  സമര്‍പ്പിച്ചിരുന്നു. വിശദമായ പരിശോധനകള്‍ക്ക് ശേഷമാണ് 50 ശതമാനം ഫീസ് ഇളവ് നല്‍കണമെന്ന് ടൂറിസം വകുപ്പ് തീരുമാനിച്ചത്.