ചാവേർ അക്രമണമുണ്ടാകുമെന്ന അൽഖ്വയ്ദ ഭീഷണിയെ തുടർന്ന് ഇന്ത്യയിൽ അതീവജാഗ്രത

By: 600002 On: Jun 8, 2022, 4:15 AM

പ്രവാചകനിന്ദ വിവാദത്തോടനുബന്ധിച്ചു ഇന്ത്യയിൽ ചാവേർ ഭീകരക്രമണം നടത്തുമെന്ന അൽ ഖ്വയ്ദ ഭീഷണിയെ തുടർന്ന് രാജ്യത്ത് അതീവ ജാഗ്രത. 
 
ഡൽഹി, മുംബൈ,ഗുജറാത്ത്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ കനത്ത സുരക്ഷാസംവിധാനം ഒരുക്കും. ഭീഷണിയുടെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സുരക്ഷാക്രമീകരണങ്ങളും പരിശോധനയും വ്യാപകമാക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിർദേശിച്ചു. അൽ ഖ്വയ്ദ ഇൻ സബ്‌കൊണ്ടിനെന്റ് എന്ന പേരിൽ പുറത്തു വിട്ട കത്തിലൂടെയാണ് ഭീഷണി.