ഇസ്ലാമോഫോബിയ വിരുദ്ധ പ്രതിനിധിയെ നിയമിക്കാനൊരുങ്ങി കനേഡിയൻ സർക്കാർ

By: 600007 On: Jun 7, 2022, 9:41 PM

ഒന്റാരിയോ ലണ്ടനിൽ മുസ്ലീം കുടുംബത്തിന് നേരെയുണ്ടായ  മാരകമായ ആക്രമണത്തിന്റെ ഒരു വർഷം തികയുന്ന വേളയിൽ,  മുസ്ലിമുകൾക്ക് എതിരെയുള്ള അതിക്രമങ്ങൾ തടയാനായി ഇസ്ലാമോഫോബിയ വിരുദ്ധ പ്രതിനിധിയെ നിയമിക്കുമെന്ന്  ഫെഡറൽ സർക്കാർ പ്രഖ്യാപിച്ചു.

ഇസ്ലാമോഫോബിയയെ ചെറുക്കുന്നതിനുള്ള കാനഡയുടെ ആദ്യത്തെ പ്രതിനിധിക്കായി ഇപ്പോൾ അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട് . തിരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധി കമ്മ്യൂണിറ്റികളുമായി ഇടപഴകുകയും  കാനഡയിലെ മുസ്‌ലിംകൾക്കെതിരായ വിദ്വേഷത്തിനെതിരെ പോരാടാനുള്ള മികച്ച മാർഗങ്ങളെക്കുറിച്ച് പ്രധാനമന്ത്രിയെയും സർക്കാരിനെയും ഉപദേശിക്കുകയും ചെയ്യണം.

വിദ്വേഷത്തിനെതിരെ പോരാടാൻ കാനഡ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ഡൈവേഴ്‌സിറ്റി ആൻഡ് ഇൻക്ലൂഷൻ മന്ത്രി അഹമ്മദ് ഹുസൻ പറഞ്ഞു. റോൾ നിറവേറ്റാൻ കഴിവും താൽപ്പര്യവുമുള്ള ആർക്കും ഇതിൽ അപേക്ഷിക്കാവുന്നതാണ്. അപേക്ഷ സമർപ്പിക്കുന്നതിനുള്ള ലിങ്ക് https://pcogic.njoyn.com/cl3/xweb/xweb.asp?CLID=52106&page=jobdetails&JobID=J0422-1181&lang=1