കാനഡയിലുടനീളം പെട്രോൾ വില ഉയരുന്നത് തുടരുകയാണ്. റിപ്പോട്ടുകൾ പ്രകാരം തിങ്കളാഴ്ച ഉച്ചവരെ, കാനഡയിലെ ശരാശരി ഗ്യാസ് വില ലിറ്ററിന് ഏകദേശം 2.07 ഡോളറിലെത്തിയിട്ടുണ്ട്. എന്നാൽ ഈ ആഴ്‌ച കൂടുതൽ വർധനവുണ്ടാകുമെന്നാണ് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.
ഗ്യാസ്ബഡിയുടെ റിപ്പോർട്ട് പ്രകാരം തിങ്കളാഴ്ച ഏറ്റവും ഉയർന്ന ശരാശരി ഇന്ധന വില രേഖപ്പെടുത്തിയത് ബ്രിട്ടീഷ് കൊളംബിയയിലായിരുന്നു. ഒരു ലിറ്ററിന് ഏകദേശം 2.22 ഡോളർ, ഇത് ആൽബർട്ടയിലെ ശരാശരി വിലയേക്കാൾ ഏകദേശം 43 സെൻറ് കൂടുതലാണ്. ഒന്റാരിയോയിൽ ലിറ്ററിന് 2.10 ഡോളറും ക്യൂബെക്കക്കിൽ ഏകദേശം 2.17 ഡോളറുമാണ് നിലവിലെ ഗ്യാസ് വില.
ഉക്രെയ്നിലെ റഷ്യൻ അധിനിവേശവും ആഗോള വിതരണം തടസ്സവും ലോക്ക്ഡൗണുകൾക്ക് ശേഷം തിരക്കേറിയ യാത്രാ സീസൺ വീണ്ടും ആരംഭിച്ചതെല്ലാമാണ് ഗ്യാസ് വില ഉയരുന്നതിന്റെ കാരണങ്ങളായി വിലയിരുത്തപ്പെടുന്നത്.