'4 ഡേ വർക്ക് വീക്ക്‌'  ആരംഭിച്ച് യു. കെ

By: 600007 On: Jun 7, 2022, 7:21 PM

ലോകത്തിലെ ഏറ്റവും വലിയ നാല്ദിന പ്രവൃത്തി ആഴ്ച പൈലറ്റ് പ്രോഗ്രാം  യു. കെയിൽ ആരംഭിച്ചു. ആറ് മാസം നീണ്ടുനിൽക്കുന്ന പൈലറ്റ് പ്രോജെക്ടിൽ ഫിനാൻഷ്യൽ സർവീസുകൾ മുതൽ  ഫിഷ് ആൻഡ് ചിപ്പ് റെസ്റ്റോറന്റിലേക്കുള്ള സേവനങ്ങൾന്റ് വരെയുള്ള 70-തിലധികം കമ്പനികളിലായുള്ള 3,300 തൊഴിലാളികളാണ് പൂർണ്ണമായ വേതനത്തോടുകൂടി തിങ്കളാഴ്ച മുതൽ നാല് ദിവസ വർക്ക് വീക്ക്  ആരംഭിച്ചിരിക്കുന്നത്. 

4 ഡേ വർക്ക് വീക്ക്‌ പ്രോഗ്രാമിൽ, 100% പ്രൊഡക്ടിവിറ്റി നൽകുന്നതിലൂടെ തൊഴിലാളികൾക്ക് അവരുടെ സാധാരണ ആഴ്ചയുടെ 80% മാത്രം ജോലി ചെയ്യുന്നതിന് 100% ശമ്പളവും ലഭിക്കും. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി, ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി, ബോസ്റ്റൺ കോളേജ് എന്നിവിടങ്ങളിൽ നിന്നുള്ള ഗവേഷകരുമായി സഹകരിച്ച് നോൺ പ്രോഫിറ്റ് സംരംഭങ്ങളായ 4 ഡേ വീക്ക് ഗ്ലോബൽ, ഓട്ടോണമി, എ തിങ്ക് താങ്ക്, 4 ഡേ വീക്ക് U.K കാമ്പെയ്ൻ എന്നിവർ ചേർന്നാണ് പ്രോഗ്രാം നടത്തുന്നത്.  ജീവനക്കാരുടെ മാനസികാരോഗ്യവും ക്ഷേമവും മെച്ചപ്പെടുത്തുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം.

പ്രവൃത്തി ദിനങ്ങൾ ചുരുക്കാനുള്ള ആഹ്വാനങ്ങൾ സമീപ വർഷങ്ങളിൽ പല രാജ്യങ്ങളിലും ഉയർന്നുവന്നിട്ടുണ്ട്.  ഈ വർഷം അവസാനം സ്‌പെയിനിലും സ്കോട്ട്‌ലൻഡിലും സർക്കാർ പിന്തുണയുള്ള പരീക്ഷണങ്ങൾ നടക്കാൻ പോകുന്നതായി റിപ്പോർട്ട്‌ ഉണ്ട്. ഉൽപ്പാദനക്ഷമത, ലിംഗസമത്വം, പരിസ്ഥിതി, തൊഴിലാളികളുടെ ക്ഷേമം എന്നിവയിൽ  എത്രത്തോളം മാറ്റം വരുത്താൻ  4 ഡേ വീക്ക് പ്രോഗ്രാമിന് കഴിമെന്നതിനെപ്പറ്റിയും ഗവേഷകർ പഠനം നടത്തുന്നുണ്ട്.