
പ്രവാചകനെതിരെ ബി.ജെ.പി വക്താവ് നൂപുർ ശർമ്മയും ഡൽഹി ഘടകം മാധ്യമവിഭാഗം ചുമതലക്കാരൻ നവീൻ കുമാർ ജിൻഡാലും നടത്തിയ പരാമർശങ്ങളിൽ ഇന്ത്യ ക്ഷമാപണം നടത്തണമെന്ന നിലപാടിൽ ഉറച്ച് ഖത്തർ. ഇന്ത്യയുമായുള്ള സാമ്പത്തിക ബന്ധത്തെ പരാമർശം ബാധിക്കുമെന്ന് ഖത്തറിന്റെ മുന്നറിയിപ്പുണ്ട്. ഖത്തറിനു പുറമെ ഇറാൻ, ഇറാഖ്, കുവൈറ്റ്, സൗദി അറേബ്യ, യു എ ഇ, ജോർദാൻ, അഫ്ഗാനിസ്ഥാൻ, ബഹ്‌റൈൻ, ഇൻഡോനേഷ്യ, മാലി ദ്വീപ്, ലിബിയ തുടങ്ങിയ രാജ്യങ്ങളും പരാമർശത്തെ അപലപിച്ചു.
സംഭവത്തെ തുടർന്ന് നൂപുർ ശർമ്മയെ ബി ജെ പി യുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് സസ്‌പെൻഡ് ചെയ്യുകയും നവീൻ കുമാർ ജിൻഡാലിനെ പുറത്താക്കുകയും ചെയ്തു.