ഉക്രൈന് ദീര്‍ഘദൂര മിസൈലുകള്‍ നൽകാനൊരുങ്ങി ബ്രിട്ടൻ

By: 600002 On: Jun 7, 2022, 3:22 PM

യുഎസിനു പിന്നാലെ ബ്രിട്ടനും ഉക്രൈന് ദീര്‍ഘദൂര മിസൈല്‍ നല്‍കുന്നു. 80 കിലോമീറ്റര്‍ വരെ ദൂരപരിധിയുള്ള എം 270 മള്‍ട്ടിപ്പിള്‍ ലോഞ്ച് റോക്കറ്റ് സിസ്റ്റമാണ് റഷ്യയ്‌ക്കെതിരായ യുദ്ധത്തിന് ബ്രിട്ടന്‍ നല്‍കുക. ദീര്‍ഘദൂര പീരങ്കിയാക്രമണം അടക്കം ചെറുക്കാന്‍ ഇതു സഹായിക്കുമെന്ന് യു.കെ ഡിഫന്‍സ് സെക്രട്ടറി ബെന്‍ വാലസ് പറഞ്ഞു.
ദീര്‍ഘദൂര മിസൈല്‍ സംവിധാനമായ ‘ഹൈമാര്‍സ്’ യുക്രൈന് നല്‍കാനുള്ള യുഎസ് തീരുമാനത്തിനു തിരിച്ചടിയുണ്ടാവുമെന്നു കഴിഞ്ഞ ദിവസം റഷ്യൻ  പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ മുന്നറിയിപ്പു നല്‍കിയിരുന്നു