ഗായകൻ കെ.കെ യുടെ മരണകാരണം ഹൈപ്പോക്‌സിയ എന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്‌

By: 600002 On: Jun 7, 2022, 3:10 PM

ഗായകൻ കെ.കെയുടെ (കൃഷ്ണകുമാർ കുന്നത്ത്) മരണകാരണം ഹൈപ്പോക്‌സിയ എന്ന് പോസ്റ്റ് മോർട്ടം  റിപ്പോർട്ട്‌.  ഹൃദയത്തിനുണ്ടായ തകരാറും ഹൈപ്പോക്‌സിയയുമാണ്‌ മരണത്തിന് കാരണമായതെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നത്.
 
അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിരുന്നു. ടിഷ്യുകളിലെ ഓക്‌സിജന്റെ കുറവ് മൂലം  ഹോമിയോസ്‌റ്റേസിസ് നിലനിർത്താൻ സാധിക്കാതെ വരുന്ന അവസ്ഥയാണ് ഹൈപ്പോക്‌സിയ. രക്തത്തിൽ ഓക്‌സിജൻ കുറയുന്നത് മൂലവും ഇങ്ങനെ സംഭവിക്കാം 
 
തലവേദന, ശ്വാസതടസം, ഹൃദയമിടിപ്പ് കൂടുക, ചുമ, ആശയക്കുഴപ്പം, നഖങ്ങൾ, ചുണ്ട് എന്നിവ നീലിക്കുക എന്നിവയാണ് ലക്ഷണങ്ങൾ.  റിപ്പോർട്ട് പ്രകാരം കെ.കെ യുടെ ഹൃദയത്തിന് ആവശ്യത്തിന് രക്തം പമ്പ് ചെയ്യാനുള്ള കഴിവ് ഇല്ലാതെ വരികയും ഇതോടെ ഹൃദയത്തിലെ സമ്മർദം കൂടുകയും ചെയ്യുകയായിരുന്നു. ഹൃദയത്തിന് ചുറ്റും എപ്പികാർഡിയൽ ഫാറ്റുമുണ്ടായിരുന്നു.