കേരള പോലീസില്‍ സൈബര്‍ സെക്യൂരിറ്റി ഡിവിഷന്‍ രൂപീകരിക്കുന്നത് പരിഗണനയിലെന്ന് മുഖ്യമന്ത്രി

By: 600002 On: Jun 7, 2022, 2:57 PM

സൈബര്‍ മേഖലയിലെ കുറ്റകൃത്യങ്ങള്‍ തടയുന്നതിന് കേരള പോലീസില്‍ സൈബര്‍ സെക്യൂരിറ്റി ഡിവിഷന്‍ രൂപീകരിക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി  പിണറായി വിജയന്‍. സാങ്കേതികവിദ്യ വളർന്നത്തോടെ സൈബർ കുറ്റകൃത്യങ്ങളും ക്രമാതീതമായി വർധിച്ചിട്ടുണ്ട്. ഈ ഡിവിഷന്‍ നിലവില്‍വരുന്നതോടെ സൈബര്‍ മേഖലയിലെ കുറ്റകൃത്യങ്ങള്‍ ഗണ്യമായി കുറയ്ക്കാനാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.