രാജ്യത്തെ മികച്ച പൊലീസ് സ്റ്റേഷനുള്ള പുരസ്‌കാരം ഒറ്റപ്പാലം സ്റ്റേഷന്

By: 600002 On: Jun 7, 2022, 2:46 PM

രാജ്യത്തെ മികച്ച പൊലീസ് സ്റ്റേഷനുളള കേന്ദ്രസർക്കാർ പുരസ്‌കാരത്തിന് ഒറ്റപ്പാലം പൊലീസ് സ്റ്റേഷൻ അർഹമായി. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് 2021ലെ രാജ്യത്തെ മികച്ച പൊലീസ് സ്റ്റേഷനായി ഒറ്റപ്പാലം പൊലീസ് സ്റ്റേഷനെ തെരഞ്ഞെടുത്തത്. കേസ് തീര്‍പ്പാക്കല്‍, അതിക്രമങ്ങള്‍ പരിഹരിക്കല്‍ തുടങ്ങിയവ പരിഗണിച്ചാണ് പുരസ്‌കാരം. സത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ പരിഹരിക്കുന്നതിലും ഒറ്റപ്പാലം പൊലീസ് സ്റ്റേഷന്‍ മുന്നിട്ട് നില്‍ക്കുന്നു. പുരസ്‌കാരം ഈ മാസം പത്തിന് വിതരണം ചെയ്യും.