എഡ്‌മന്റണിലെ പാർക്ക്‌ലാൻഡ് കൗണ്ടിയിൽ തോക്ക് ചൂണ്ടി ജീപ്പ് മോഷണം

By: 600002 On: Jun 7, 2022, 2:20 PM

എഡ്‌മന്റണിലെ പാർക്ക്‌ലാൻഡ് കൗണ്ടിയിൽ  തോക്കുചൂണ്ടി കവർച്ച നടത്തിയ മൂന്നുപേർക്കായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്. ജൂൺ ഒന്നിനാണ് കവർച്ച സംബന്ധിച്ച റിപ്പോർട്ട് മൗണ്ടീസിന് ലഭിച്ചത്.

വെള്ള നിറമുള്ള പഴയ ജി.എം.സി യിൽ എത്തിയ മൂന്ന്പേരിൽ ഒരാൾ പുറത്തിറങ്ങി ജീപ്പ് ഉടമയ്ക്ക് നേരെ തോക്ക് ചൂണ്ടുകയും മറ്റൊരാൾ പാർക്ക്‌ ചെയ്തിരുന്ന ജീപ്പ് ഗ്രാൻഡ് ഷെറോക്കി ഓടിച്ചു പോകുകയുമായിരുന്നു.

മോഷ്ടിച്ച ജീപ്പ് കുറച്ച് സമയത്തിന് ശേഷം ഉടമയുടെ അടുത്ത് തിരിച്ചു നൽകിയെന്നാണ് റിപ്പോർട്ടുകൾ. വാഹനം തിരികെയെത്തിക്കാനുള്ള സാഹചര്യം എന്താണെന്ന് പോലീസ് അന്വേഷിക്കുകയാണ്. സംഭവത്തോടനുബന്ധിച്ച് പ്രതികളെന്നു സംശയിക്കപ്പെടുന്നവരെ സംബന്ധിച്ച വിവരണങ്ങൾ പോലീസ് പുറത്തുവിട്ടു. പോലീസ് പുറത്തു വിട്ട ഛായ ചിത്രം താഴെ കൊടുക്കുന്നു.
 
മോഷണം സംബന്ധിച്ച് എന്തെങ്കിലും വിവരങ്ങൾ അറിവുള്ളവർ പാർക്ക്‌ലാൻഡ്  ആർ.സി.എം.പി യുടെ 825-222-2000 എന്ന നമ്പറിലോ ക്രൈം സ്റ്റോപ്പേഴ്സിന്റെ 1-800-222-8477, 1-800-222-8477 എന്നീ നമ്പറുകളിലോ വിളിക്കുവാൻ പോലീസ് നിർദ്ദേശിക്കുന്നു.