
നൈജീരിയയിലെ പള്ളിയിലുണ്ടായ വെടിവയ്പ്പിൽ 50 പേർ കൊല്ലപ്പെട്ടു. സെന്റ് ഫ്രാൻസിസ് കത്തോലിക്കാ പള്ളിയിലാണ് വെടിവയ്പ്പുണ്ടായത്. വിശുദ്ധ കുർബാനയ്ക്കിടെ തോക്കുമായിയെത്തിയ സംഘം വിശ്വാസികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. പള്ളിയിലേക്ക് ഇവർ സ്ഫോടക വസ്തുക്കളും എറിഞ്ഞു.
ആക്രമണത്തിൽ സ്ത്രീകളും കുട്ടികളും അടക്കം 50 പേർ കൊല്ലപ്പെട്ടെതായാണ് വിവരം. ഗുരുതരമായി പരുക്കേറ്റ നിരവധി പേർ ആശുപത്രികളിൽ ചികിത്സയിലാണ്. മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് റിപ്പോർട്ട്.
വിശ്വാസികളുടെ മരണത്തിൽ ഫ്രാൻസിസ് മാർപ്പാപ്പ അനുശോചനം രേഖപ്പെടുത്തി. ആക്രമണത്തെ നൈജീരിയൻ പ്രസിഡന്റ് മുഹമ്മദ് ബുഹാരി അപലപിച്ചു.