10 വർഷത്തിനുള്ളിൽ ക്യൂബെക്കിൽ റീസൈക്കിൾ ചെയ്തത് 175,000 ടൺ ഇലക്ട്രോണിക്സ് മാലിന്യങ്ങൾ

By: 600002 On: Jun 6, 2022, 1:34 PM

10 വർഷത്തിനുള്ളിൽ ക്യൂബെക്കിൽ 175,000 ടൺ ഇലക്ട്രോണിക്സ് മാലിന്യങ്ങൾ റീസൈക്കിൾ ചെയ്തതായി ക്യൂബെക്ക് ഇലക്ട്രോണിക് ഉൽപ്പന്നങ്ങളുടെ റീസൈക്ലിംഗ് അസോസിയേഷൻ (EPRA-Quebec) വക്താവ് മാർട്ടിൻ കാർലി പറഞ്ഞു.

കഴിഞ്ഞ വർഷം മാത്രം ഇ.പി.ആർ.എ യിൽ 17,800 ടണ്ണിലധികം ഇലക്ട്രോണിക്ക്‌ ഉപകരണങ്ങൾ ലഭിച്ചു. ഇപ്പോൾ ലഭിക്കുന്നവ 10 വർഷം മുമ്പുള്ളതിനേക്കാൾ ചെറുതും ഭാരം കുറഞ്ഞതുമായതിനാൽ ഇത് ഒരുപക്ഷേ വാർഷിക ശരാശരിയേക്കാൾ വലിയ അളവായിരിക്കാം എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.മെർക്കുറി അല്ലെങ്കിൽ ലെഡ് പോലുള്ള ചില വിഷഘടകങ്ങൾ പരിസ്ഥിതിയ്ക്ക് കേടുപാടുകൾ വരുത്തും. അതിനാൽ ഈ പദാർത്ഥങ്ങൾ ശരിയായ രീതിയിൽ നീക്കം ചെയ്യേണ്ടത് പ്രധാനമാണ്.

ഒരു വർഷം മുമ്പ് നടത്തിയ സർവേ പ്രകാരം ക്യുബെക്കിലെ 65 ശതമാനം പേരും ഇപ്പോഴും അവരുടെ വീടുകളിൽ കാലഹരണപ്പെട്ട ഇലക്ട്രോണിക്ക് ഉപകരണങ്ങൾ സൂക്ഷിക്കുന്നുണ്ട്. പഴയ ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ ഒഴിവാക്കാൻ, പ്രവിശ്യയിൽ ഉടനീളമുള്ള 1,000 ഇ.പി.ആർ.എ കളക്ഷൻ പോയിന്റുകളിലൊന്നിൽ നിക്ഷേപിക്കാവുന്നതാണ്. കളക്ഷൻ പോയിന്റുകകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ

https://recyclermeselectroniques.ca/qc/

എന്ന ലിങ്കിൽ ലഭ്യമാണ്.