ആൽബെർട്ടയിൽ അപകടങ്ങൾ കുറയ്ക്കുന്നതിന് മോട്ടോർ സൈക്കിൾ റൈഡർമാർക്കും ഡ്രൈവർമാർക്കും നിർദേശങ്ങളുമായി റോഡ് സുരക്ഷാവിഭാഗം

By: 600002 On: Jun 6, 2022, 1:18 PM

വേനൽക്കാലം തുടങ്ങുന്നതോടെ കൂടുതൽ മോട്ടോർ സൈക്കിൾ യാത്രക്കാർ റോഡിലേക്ക് ഇറങ്ങുന്നതിനാൽ, ഡ്രൈവർമാരും മോട്ടോർ സൈക്കിൾ റൈഡർമാരും കൂടുതൽ ശ്രദ്ധാലുക്കളായിരിക്കണമെന്ന് ആൽബെർട്ട റോഡ് സുരക്ഷാ പ്രവർത്തകർ ഓർമ്മിപ്പിക്കുന്നു. പ്രവിശ്യയിലുടനീളമുണ്ടായിട്ടുളള സമീപകാല അപകടങ്ങളുടെ അടിസ്ഥാനത്തിൽ വാഹനമോടിക്കുന്നവർ തങ്ങളുടെ ചുറ്റുപാടുകളെക്കുറിച്ച് ബോധവാനായിരിക്കുവാൻ  ഓർമ്മപ്പെടുത്തുന്നു.

വലിയ വാഹനങ്ങളുടെ ഡ്രൈവർമാർ ലൈനുകൾ മാറ്റുന്നതിനോ ഇടത്തേക്ക് തിരിയുന്നതിനോ മുമ്പ് സുരക്ഷ ഉറപ്പ് വരുത്തുവാൻ ശ്രദ്ധിക്കണമെന്നും മോട്ടോർ സൈക്കിൾ റൈഡർമാർ റോഡിൽ വിന്ററിൽ ഇട്ടിട്ടുള്ള ചരൽ ഉണ്ടോയെന്നും റോഡ് നിയമങ്ങൾ പാലിക്കാനും ശ്രദ്ധിക്കേണ്ടത് അപകടങ്ങൾ ഒഴിവാക്കുവാൻ അതാവശ്യമാണെന്നും കാൽഗറി പോലീസ് സർവീസ് ട്രാഫിക് വിഭാഗം അറിയിച്ചു.

മോട്ടോർ സൈക്കിൾ റൈഡർമാർ ബൂട്ടുകൾ, തുകലുകൊണ്ടുള്ളതോ അല്ലെങ്കിൽ കട്ടിയുള്ള പാന്റ്, റൈഡിങ് ജാക്കറ്റ്, ഹെൽമെറ്റ്‌, നല്ല കയ്യുറകൾ, സവാരി ജാക്കറ്റ്, പോലുള്ള ശരിയായ സുരക്ഷാ സംവിധാനങ്ങൾ ഉപയോഗിക്കുന്നതിലൂടെ അപകടങ്ങൾ ഉണ്ടായാൽ പരിക്കിന്റെ തീവ്രത കുറയ്ക്കാൻ കഴിയുമെന്നും റോഡ് സുരക്ഷാവിഭാഗം ഓർമ്മപ്പെടുത്തുന്നു.