ലെഡുക്കിലെ ബ്ലാക്ക് ഗോൾഡ് സ്കൂൾ ഡിവിഷനിലെ 2 സ്‌കൂളുകൾക്കെതിരെ കഴിഞ്ഞയാഴ്ച്ച നടത്തിയ ഓൺലൈൻ ഭീഷണിയുമായി ബന്ധപ്പെട്ട് 14 കാരനെതിരെ പോലീസ് കേസെടുത്തു. ജീവനക്കാർക്കും വിദ്യാർത്ഥികൾക്കും നേരെ വെടിവയ്പ്പ് ഉണ്ടാകുമെന്ന സോഷ്യൽ മീഡിയ പോസ്റ്റിനെ തുടർന്ന് വെള്ളിയാഴ്ച ബ്ലാക്ക് ഗോൾഡ് സ്കൂൾ ഡിവിഷനിലെ എക്കോൾ ലെഡൂക് ജൂനിയർ ഹൈസ്‌കൂൾ, ലെഡൂക് കോമ്പോസിറ്റ് ഹൈസ്കൂൾ എന്നീ സ്‌കൂളുകൾ അടച്ചിരുന്നു. വിഷയം ഇപ്പോൾ കോടതിയുടെ പരിഗണനയിലായതിനാൽ കൂടുതൽ വിവരങ്ങളൊന്നും പുറത്തുവിടാനാകില്ലെന്ന് ഞായറാഴ്ച ഉച്ചകഴിഞ്ഞ് നടത്തിയ പ്രസ്താവനയിൽ മൗണ്ടീസ് അറിയിച്ചു.
സ്‌കൂളുകൾക്ക് നിലവിൽ സുരക്ഷാ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. എല്ലാ ക്ലാസുകളുടെയും പ്രവർത്തനം തിങ്കളാഴ്ച പുനരാരംഭിക്കുമെന്ന് സ്കൂൾ വിഭാഗം ഞായറാഴ്ച വൈകുന്നേരം അധികൃതർ അറിയിച്ചിരുന്നു. ആശങ്കകൾ പരിഹരിക്കാൻ വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും കൗൺസിലിംഗ് ലഭ്യമാക്കുമെന്നും അറിയിപ്പിൽ പറയുന്നുണ്ട്.