കനനാസ്‌കിസ് പാർക്ക് പാസ്സിന്റെ ഗ്രേസ് പിരീഡ് കഴിഞ്ഞു,150 ഡോളർ പിഴ പ്രാബല്യത്തിൽ 

By: 600007 On: Jun 5, 2022, 7:16 PM

കഴിഞ്ഞ വർഷം മുതൽ പ്രാബല്യത്തിൽ വന്ന കൺട്രി കനനാസ്‌കിസ് പാസ്സിന്റെ ഗ്രേസ് പിരീഡ് കഴിഞ്ഞു.  പാസ് വാങ്ങാതെ കനനാസ്‌കിസ് കൺട്രി ഏരിയ സന്ദർശിക്കുന്നവർക്ക് ഇനി മുതൽ പിഴ ലഭിക്കും. പ്രദേശത്ത് പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളുടെ ലൈസൻസ് പ്ലേറ്റുകൾ ഉദ്യോഗസ്‌ഥർ സ്കാൻ ചെയ്യുകയും പാസ്സ് ഇല്ലാത്ത വാഹനങ്ങളുടെ ഉടമകൾക്ക് 150 ഡോളർ പിഴ ലഭിക്കുകയും ചെയ്യും. 2021-ലാണ് കനനാസ്കിസ് കൺസർവേഷൻ പാസ് അവതരിപ്പിച്ചത്.  ഒരു വാഹനത്തിന്  ഒരു ദിവസത്തേക്ക്  $15 ഡോളറും വാർഷിക പാസ്സിന് 90 ഡോളറും ആണ് നിരക്കുകൾ. പാസ്സിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ https://www.alberta.ca/kananaskis-conservation-pass.aspx എന്ന ലിങ്കിൽ ലഭ്യമാണ്.