ബം​ഗ്ലാദേശിൽ ഷിപ്പിം​ഗ് കണ്ടെയ്നർ ഡിപ്പോയിൽ തീപിടുത്തം; 40 പേർ മരിച്ചു

By: 600002 On: Jun 5, 2022, 12:23 PM

ബംഗ്ലാദേശിൽ ചിറ്റഗോംഗിലെ ഷിപ്പിംഗ് കണ്ടെയ്‌നർ ഡിപ്പോയിലുണ്ടായ തീപിടുത്തത്തിൽ 40 പേർ മരിച്ചു. അപകടത്തിൽ 450 ഓളം പേർക്ക് പരുക്കേറ്റതായാണ് പ്രാഥമിക വിവരം. മരണസംഖ്യ ഇനിയും ഉയരുമോയെന്ന ആശങ്കയിലാണ് അധികൃതർ. ഇതുവരെ 35 മൃതദേഹങ്ങൾ കണ്ടെടുത്തെന്ന്  പൊലീസ് അറിയിച്ചു. രാസപ്രവർത്തനത്തെ തുടർന്നുണ്ടായ   സ്‌ഫോടനം മൂലമാണ് തീപിടുത്തമുണ്ടായതെന്ന് കരുതുന്നു.