ഇന്ത്യയിൽ കോവിഡ് കേസുകൾ ഉയരുന്നു

By: 600002 On: Jun 5, 2022, 12:08 PM

രാജ്യത്ത് 24 മണിക്കൂറിനിടെ 4270 പേർക്ക് രോഗം സ്ഥിരീകരിച്ചു. 15 പേർ മരിച്ചു. പ്രതിദിന കേസുകൾ ഉയരാൻ കാരണം കൊവിഡ് മാനദണ്ഡങ്ങളിൽ വരുത്തിയ ഇളവെന്ന് കണ്ടെത്തൽ. കേരളത്തിൽ വരും ദിവസങ്ങളിൽ രോഗികളുടെ എണ്ണം ഉയർന്നേക്കുമെന്നും മുന്നറിയിപ്പുണ്ട്.
 
ഒരു ഇടവേളക്ക് ശേഷം രാജ്യത്ത് വീണ്ടും കൊവിഡ് കേസുകൾ ഉയരുകയാണ്. കേരളത്തിലാണ് ഏറ്റവും കൂടുതൽ രോഗബാധിതർ. പുതിയ കൊവിഡ് വകഭേദം വരുമ്പോഴാണ് നാലാംതരംഗം എന്ന് പറയാൻ കഴിയുന്നത് .നിലവിൽ അങ്ങനെയൊന്ന് ഇല്ലാത്ത സാഹചര്യത്തിൽ നാലാം തരംഗത്തിന്ന് സാധ്യതയില്ലെന്നു വേണം കരുതാൻ.