ലോകത്തിലെ ഏറ്റവും മോശം പോർട്ടുകളുടെ ലിസ്റ്റിൽ വാൻകൂവർ പോർട്ട് 

By: 600007 On: Jun 4, 2022, 7:16 PM

വർദ്ധിച്ചു വരുന്ന ഷിപ്പിങ്/ ഡെലിവറി പ്രശ്നങ്ങൾ കാരണം വേൾഡ് ബാങ്ക് ഗ്രൂപ്പ്‌ കണ്ടെയ്നർ പോർട്ട്‌ പെർഫോമൻസ് ഇൻഡക്സിൽ ഏറ്റവും മോശം പോർട്ടുകളുടെ ലിസ്റ്റിലായി കാനഡയിലെ ഏറ്റവും വലിയ തുറമുഖം. കപ്പലുകൾ ചരക്കുകൾ ഇറക്കുവാനായി ദിവസങ്ങളോളം കാത്ത് കിടക്കേണ്ടി വരുന്ന അവസ്ഥയാണ് വാൻകൂവർ പോർട്ടിൽ നിലവിലുള്ളതെന്നാണ് റിപ്പോർട്ടുകൾ. 2021 ലെ വേൾഡ് ബാങ്ക് ഗ്രൂപ്പ്‌ കണ്ടെയ്നർ പോർട്ട്‌ പെർഫോമൻസ് ഇൻഡക്സിൽ 370 തുറമുഖങ്ങളിൽ 368 ആം സ്ഥാനമാണ് വാൻക്കൂവറിനുള്ളത്. സൗദിയിലെ കിങ് അബ്ദുള്ള തുറമുഖം,ലോസ് ആഞ്ചലോസ് തുറമുഖം എന്നിവയ്ക്കാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ.

ചൈനയിലെ കോവിഡ് മൂലമുള്ള ഷിപ്പിംഗ് പ്രശ്നങ്ങൾ, തുടർച്ചയായി ഉണ്ടായ വെള്ളപ്പൊക്കം, കാട്ടുതീ,  എന്നിവയെല്ലാമാണ് ഡെലിവറികൾക്ക് കാല താമസം നേരിടുന്നതിന്റെ പ്രധാന കാരണമായി പോർട്ട് അധികൃതർ പറയുന്നത്.