ഒന്റാരിയോയിൽ രേഖപ്പെടുത്തിയത് തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ വോട്ടിംഗ് ശതമാനം 

By: 600007 On: Jun 4, 2022, 6:54 PM

2022-ലെ തിരഞ്ഞെടുപ്പിൽ, ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പോളിംഗ് ശതമാനമാണ് ഒന്റാരിയോയിൽ രേഖപ്പെടുത്തിയതെന്ന് റിപ്പോർട്ടുകൾ. പ്രാഥമിക തിരഞ്ഞെടുപ്പ് ഫലങ്ങൾ അനുസരിച്ച് വോട്ടർമാരിൽ ഏകദേശം 43.5 ശതമാനം പേർ മാത്രമാണ് വോട്ട് രേഖപ്പെടുത്തിയത്. ഒന്റാരിയോയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 10.7 ദശലക്ഷത്തിലധികം വോട്ടർമാരിൽ,  4.6 ദശലക്ഷത്തോളം ആളുകൾ മാത്രമാണ് വോട്ട് ചെയ്തത്. 2018 ലെ  പോളിംഗിനെക്കാൾ 13.5 ശതമാനത്തോളം കുറവാണിത്.

2011 ലാണ് ഇതിനുമുൻപ് പോളിംഗ്  50 ശതമാനത്തിൽ കുറഞ്ഞത്, അന്ന് 48 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയിരുന്നത്. രാഷ്ട്രീയക്കാരും ഒന്റാരിയോ നിവാസികളും തമ്മിലുള്ള ഇടപഴകലിന്റെ അഭാവമാണ് കുറഞ്ഞ പോളിംഗ് ശതമാനത്തിന്റെ പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്.