വാട്ട്‌സ്ആപ്പ് അക്കൗണ്ടിന് ഡബിൾ വെരിഫിക്കേഷൻ വരുന്നു ; നടപടി സുരക്ഷ ഇരട്ടിപ്പിക്കാന്‍

By: 600002 On: Jun 4, 2022, 6:47 PM

വാട്ട്‌സ്ആപ്പ് വെബ് ഉപയോഗത്തിനായി ഉടന്‍ ഡബിള്‍ വെരിഫിക്കേഷന്‍ എത്തിയേക്കും. ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിച്ച് സുരക്ഷ ഇരട്ടിപ്പിക്കുന്നതിനാണ് നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. വാട്ട്‌സ്ആപ്പ് മറ്റ് ഡിവൈസുകളില്‍ ഉപയോഗിക്കുമ്പോള്‍ ഇപ്പോള്‍ ചെയ്യുന്ന സ്‌കാനിംഗിനോ കോഡ് വെരിഫിക്കേഷനോ പുറമേ മറ്റൊരു കോഡ് വെരിഫിക്കേഷന്‍ കൂടി ആവശ്യപ്പെടാനാണ് വാട്ട്‌സ്ആപ്പ് ആലോചിക്കുന്നത്.