ടൊറന്റോ മേഖലയിൽ ഹൗസിംഗ് മാർക്കറ്റ് കൂടുതൽ ബാലൻസ്ഡ് ആയതായി ടൊറന്റോ റീജിയണൽ റിയൽ എസ്റ്റേറ്റ് ബോർഡ്. മെയ് മാസത്തെ വീടുകളുടെ വിൽപ്പന മുൻ വർഷത്തെക്കാൾ 39 ശതമാനം കുറയുകയും വില 10 ശതമാനത്തോളം വർധിക്കുകയും ചെയ്തതായി റിയൽ എസ്റ്റേറ്റ് ബോർഡ് അറിയിച്ചു. കഴിഞ്ഞ മാസം നടന്നതായി ഒന്റാറിയോ ബോർഡ് കണ്ടെത്തി. 2021 മെയ് മാസത്തിലെ 11,903 വീടുകളെ അപേക്ഷിച്ച് 7,283 വീടുകളുടെ വിൽപ്പനയാണ് 2022 മെയിൽ നടന്നത്.
ലോണുകളുടെ പലിശ നിരക്കിലുണ്ടായ വർധനവും പണപ്പെരുപ്പ സമ്മർദ്ദവുമാണ് വിൽപ്പനയിലെ ഇടിവിന് കാരണമായി വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ വർഷം മെയ് മാസത്തിൽ വീടിന്റെ ശരാശരി വില 1,108,124 ഡോളർ ആയിരുന്നത് ഈ വർഷം മെയ്യിൽ ഒമ്പത് ശതമാനത്തിലധികം ഉയർന്ന് 1,212,806 ഡോളറിലെത്തി.