ഉത്തർപ്രദേശിലെ കെമിക്കൽ ഫാക്ടറിയിൽ സ്ഫോടനം ; 8 പേർ മരിച്ചു

By: 600002 On: Jun 4, 2022, 6:43 PM

ഉത്തർപ്രദേശിലെ കെമിക്കൽ ഫാക്ടറിയിലെ സ്ഫോടനത്തിൽ , 8 പേർ മരിച്ചു, 20 പേർക്ക് പരുക്കേറ്റു. ഹാപുർ ജില്ലയിലെ വ്യവസായിക മേഖലയിലെ കെമിക്കൽ പ്ലാന്റിലാണ് പൊട്ടിത്തെറിയുണ്ടായത്. രക്ഷാ പ്രവർത്തനം തുടരുന്നു. പരുക്കേറ്റ നിരവധി പേരെ ആശുപത്രിയിലേക്ക് മാറ്റി. നൂറിലേറെ പേർ ഫാക്ടറിയിൽ ജോലി ചെയ്യുന്ന സമയത്താണ് അപകടം നടന്നത്.