ടൊറന്റോയിൽ മൂന്ന് മങ്കി പോക്സ് കേസുകൾ കൂടി സ്ഥിരീകരിച്ചതോടെ നഗരത്തിലെ ആകെ കേസുകളുടെ എണ്ണം എട്ടായി. വെള്ളിയാഴ്ച ഉച്ചയോടെയാണ് ടൊറന്റോ പബ്ലിക് ഹെൽത്ത് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തത്. ആറ് കേസുകളുടെ ലബോറട്ടറി ഫലങ്ങൾക്കായി കാത്തിരിക്കുകയാണെന്ന് ടി.പി.എച്ച് പറഞ്ഞു. പരിശോധനാ ഫലങ്ങൾ നെഗറ്റീവ് ആയ 10 കേസുകൾ ലിസ്റ്റിൽ നിന്നും ഒഴിവാക്കി.
കാനഡയിൽ വെള്ളിയാഴ്ച വരെ 77 കേസുകൾ സ്ഥിരീകരിച്ചതായി ഫെഡറൽ ഹെൽത്ത് ഉദ്യോഗസ്ഥർ അറിയിച്ചു . ഇതിൽ 71 പേർ ക്യുബെക്കിലാണ്.