വെടിവയ്പ്പ് ഭീഷണിയെ തുടർന്ന് ലെഡൂക്കിൽ അടച്ചിട്ട സ്കൂളുകൾ തിങ്കളാഴ്ച്ച തുറന്നേക്കും

By: 600007 On: Jun 4, 2022, 6:23 PM

വെടിവയ്പ്പ്  ഭീഷണിയെ തുടർന്ന് അടച്ചിട്ട ലെഡൂക്കിലെ രണ്ട് സ്കൂളുകൾ തിങ്കളാഴ്ച്ച തുറക്കുമോ എന്നത് ഞായറാഴ്ച വൈകിട്ടത്തെ അപ്ഡേഷനിൽ അറിയിക്കുമെന്ന് ആർ.സി.എം.പി.

വെടിവയ്പ്പ് ഉണ്ടാകുമെന്ന സോഷ്യൽ മീഡിയ പോസ്റ്റിനെ തുടർന്ന് വെള്ളിയാഴ്ചയാണ് ബ്ലാക്ക് ഗോൾഡ് സ്‌കൂൾ ഡിവിഷനിലെ എക്കോൾ ലെഡൂക് ജൂനിയർ ഹൈസ്‌കൂൾ, ലെഡൂക് കോമ്പോസിറ്റ് ഹൈസ്കൂൾ  എന്നീ സ്‌കൂളുകൾ അടച്ചത്. ഭീഷണി സംബന്ധിച്ചുള്ള പോലീസ് അന്വേഷണം നടക്കുകയാണ്.  ബ്ലാക്ക് ഗോൾഡ് സ്കൂൾ ഡിവിഷനിലെ വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും സുരക്ഷയും ക്ഷേമവും പരമപ്രധാനമാണെന്നും ജാഗ്രതയോടെ പ്രവർത്തിക്കുന്നത് തുടരും എന്ന് ആർ‌.സി‌.എം‌.പി അറിയിച്ചു.