ട്രക്ക് തട്ടിയെടുക്കുന്നതിന് ലോപസ് കൊലപ്പെടുത്തിയത് ഒരു കുടുംബത്തിലെ അഞ്ചു പേരെ

By: 600084 On: Jun 4, 2022, 5:00 PM

സെന്‍ട്രല്‍ വില്ല : ജയിലില്‍ നിന്നും രക്ഷപ്പെട്ട് മെയ് 12 മുതല്‍ ഒളിവില്‍ കഴിഞ്ഞ ഗോണ്‍സാലസ് ലോപസ് (46) ജൂണ്‍ 1 ന് ലിയോണ്‍ കൗണ്ടിയില്‍. എത്തി അവിടെ ഒരു ക്യാബിനില്‍ കഴിഞ്ഞിരുന്ന മാര്‍ക്ക് കോളിന്‍സ് (66) കൊച്ചു മക്കളായ സഹോദരങ്ങള്‍ വെയ്ലന്‍ (18), കാര്‍സണ്‍ (16), ഹഡ്‌സണ്‍ (11) ഇവരുടെ മറ്റൊരു ബന്ധു ബ്രെയ്‌സന്‍ (11) എന്നിവരെ നിര്‍ദാക്ഷിണ്യം കൊലപ്പെടുത്തുകയായിരുന്നു.

ഹൂസ്റ്റണില്‍ നിന്നും ഒഴിവ് കാലം ചിലവഴിക്കുന്നതിനായിരുന്നു ഇവര്‍ ലിയോണ്‍ കൗണ്ടിയിലെ ക്യാബിനില്‍ എത്തിയത്. ഇവര്‍ക്കുറിച്ചു വിവരം ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതിപ്പെട്ടു. അവരുടെ അന്വേഷണത്തിലാണ് അഞ്ചു പേരും ക്യാബിനകത്ത് മരിച്ചു കിടക്കുന്നത് കണ്ടെത്തിയത്.

അവരുടെ ട്രക്ക് തട്ടിയെടുത്തു പോകുന്നതിനിടയിലാണ് പോലീസ് ലോപ്പസിനെ കണ്ടെത്തിയത്. പോലീസിനെ വെട്ടിച്ചു കടക്കുന്നതിനുള്ള ശ്രമത്തില്‍ ട്രാക്ക് ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചു നിന്നു. തുടര്‍ന്ന് പൊലീസിന് നേരെ നിറയൊഴിച്ചു പ്രതിയെ പോലീസ് വെടിവച്ചു കൊല്ലുകയായിരുന്നു.

കൊല്ലപ്പെട്ട മൂന്നു സഹോദരങ്ങളും ടോംബെല്‍  ഐ.എസ്.ഡിയിലെ വിദ്യാര്‍ത്ഥികളായിരുന്നു .